മേഘങ്ങൾക്ക് ഇടയിൽ നിന്നും ഭൂതം ഉറക്കമുണർന്നു.
ആകാശത്തു വെള്ളി വിതറി നിന്ന ഭൂതം... താഴെ മണ്ണിലേക്ക് നോക്കി... അവിടെ കൂടു കൂട്ടിയ ജീവജാലങ്ങൾ ഉറക്കത്തിൻറെ പടുകുഴിയിൽ വീണു കഴിഞ്ഞിരുന്നു. അവരിൽ ചിലരെ ഭൂതം തന്റെ സ്വപ്നവലയത്തിൽ കുടുക്കി.
നിലാ വെളിച്ചത്തിൽ ഭൂമിക്കു ഒരു വല്ലാത്ത സൗന്ദര്യം കൈവന്നു. ഭൂതം കടലിൽ ഇരമ്പുന്ന വമ്പൻ തിരമാലകൾ സൃഷ്ടിച്ചു.
നിലാവെളിച്ചത്തിൽ ഒരു നീളൻ കരിനിഴൽ..
അത് കടലിനു മുഖാന്ദരം ഇരുന്നു...
ഭൂതം ആശ്‌ചര്യത്തോടെ കരയിലെ നിഴലിനെ നോക്കി..
നിഴലിന്റെ ഉടമ ഒരു യുവതി..
ഈ നേരത്തു ...
അസമയത്തു ...
ഒറ്റയ്ക്ക് അവൾ ...
അവിടെ ഇരിക്കുന്നു..!!
അസമയത്തു ...
ഒറ്റയ്ക്ക് അവൾ ...
അവിടെ ഇരിക്കുന്നു..!!
അവളുടെ കഥയറിയാൻ ഭൂതത്തിനു കൊതിയായി. ഏറ്റവും വിചിത്രമായ കഥകളേ എന്നും മനുഷ്യന് പറയാനുണ്ടായിട്ടുള്ളു. അങ്ങനെ പറയാൻ കാരണം, എല്ലാ ലോകങ്ങളും ഭൂതം കണ്ടിട്ടുണ്ട്. ഈരേഴു പതിനാലല്ല...
അതിലും അനവധി ലോകങ്ങൾ...!
എല്ലാ ലോകങ്ങളിലേക്കും ഉള്ള വാതിലുകൾ ഭൂതത്തിനു മുന്നിൽ തുറക്കപ്പെടും. എലാ വാതിലുകളിലേക്കും പ്രവേശനത്തിനു ഭൂതത്തിനു അനുവാദമുണ്ടു.
അനുവാദം ആരുടേതെന്നു ചോദിക്കരുത്.. അതൊരു വലിയ രഹസ്യം..!
ഭൂതം ഭൂമിയിലേക്ക് ഒരു കൊള്ളിമീൻ പോലെ പതിച്ചു.
മനുഷ്യവേഷം പൂണ്ട ഭൂതം പെൺകുട്ടിയുടെ അടുത്തേക്കു നടന്നു.
അവൾ എഴുന്നേറ്റു ജലത്തിൽ കാൽ നനച്ചു മുൻപോട്ടു നടക്കാനൊരുങ്ങി.
"നിൽക്കൂ .."
അവൾ ശാന്ത ഭാവത്തിൽ തിരിഞ്ഞു നോക്കി.. അപ്രതീക്ഷിതമായി ഒരു ശബ്ദം കേട്ട ഒരു പതർച്ച മുഖത്ത് ഒരു നിമിഷത്തേക്ക് നിഴലിച്ചു .. മുഖത്തെ സ്ഥായി ഭാവം ശാന്തം ...
"അരുത് .." മനുഷ്യരൂപത്തിൽ.. മനുഷ്യന്റെ ശബ്ദത്തിൽ ഭൂതം പറഞ്ഞു.
"ഇനി ഒരു പുലരി കൂടി ഈ നശിച്ച ലോകത്തിൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞ എടുത്തതാണു.. ഓരോ ശ്വാസാവും ഓരോ നിമിഷവും വെറുക്കപ്പെട്ടിരിക്കുന്നു. എന്നെ രെക്ഷിച്ചിട്ടു നിങ്ങൾക്ക് ഒന്നും നേടാനില്ല. ഇവിടെ നിന്നും പൊയ്ക്കോളൂ.." അവൾ വിതുമ്പി.
"ഇല്ല .. തടയില്ല .. നിന്നെ ഞാൻ മനസിലാക്കുന്നു.. ആത്മഹത്യ ചെയ്യാൻ നിന്നോളം ധൈര്യം കൈവന്നിട്ടില്ലാത്ത ഒരു ഭീരുവാണ് ഈ ഞാൻ. ഒരു കാര്യം മാത്രം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിരോധമില്ലെങ്കിൽ നിറവേറ്റി തരിക " ഭൂതം പറഞ്ഞു
"എന്താണ്? പറയൂ ..! - അവൾ മൊഴിഞ്ഞു
"ഞാൻ ഒരു കഥാകാരനാണു. ഒരു നോവൽ എഴുത്തിൻ്റെ പണിപ്പുരയിലാണ്. പല തൊഴിലുകളും ചെയ്തിട്ടുണ്ട് .. പല ഊരുകൾ തെണ്ടി നടന്നിട്ടുണ്ട്. ജീവിതാനുഭവങ്ങളാൽ ഒരു നല്ല കഥ എഴുതാൻ ആഗ്രഹിക്കുന്നു. ജീവിതം മുന്നോട്ടു നീക്കാൻ .. രണ്ടു വയറുകൾ ഊട്ടാൻ .. അതിനുള്ള അവസാന കച്ചിതുരുംപാണ് ഈ കഥ. നിന്റെ അനുഭവങ്ങൾ .. ഇവിടേക്കു നയിക്കാനുണ്ടായ സാഹചര്യങ്ങൾ .. അതറിയാൻ കൗതുകം ഉണ്ട്. ദേഹത്തിന്റെ ഭാരമറ്റു പോകും മുമ്പ് ഉള്ളിലെ ഭാരം ഇറക്കി വെച്ചാൽ അതൊരു ആശ്വാസമായിരിക്കും. എന്റെ സാനിധ്യം ആരോചകമായാൽ ഏതു നിമിഷവും നിനക്കു തിരിഞ്ഞു നടക്കാം."
ഭൂതത്തിന്റെ കഥ ത്രിപ്തികരമായി തോന്നിയതു കൊണ്ടാവണം വിചിത്രമായ ഭൂതത്തിന്റെ ആവശ്യം നിറവേറ്റാൻ അവൾ തയ്യാറായി.
അവളുടെ കഥ അവൾ വിവരിച്ചതിങ്ങനെ :-
"ഏറ്റവും ദുഃഖകരമായ ജീവിത കഥയാകും എന്റേതു.. ദരിദ്ര കുടുംബത്തിലെ ജനനം. പക്ഷെ ചില കൊച്ചു സന്തോഷങ്ങൾ. കൊണ്ട് സംപൂജ്യമായ കുട്ടിക്കാലം. പതിനാറാം വയസ്സിൽ എന്റെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ക്ലേശകരമായിരുന്നു അതിനു ശേഷമുള്ള ജീവിതം. 'അമ്മ വളരെ കഷ്ടപെട്ട് എന്നെ പത്താംതരം വരെ പഠിപ്പിച്ചു. അതിനു ശേഷം ദീനം പിടിച്ച അമ്മയെ സഹായിക്കാൻ ഞാൻ പല സ്ഥലങ്ങളിലും തുച്ഛമായ ശമ്പളത്തിന് ജോലിക്കു പോയി. ഒരു വലിയ പട്ടു കടയിൽ ജോലിയിൽ കയറിയതിൽ പിന്നെയാണ് ഞങ്ങളുടെ നിലയിൽ എന്തെങ്കിലും ഒരു മെച്ചം ഉണ്ടായത്. അപ്രതീക്ഷിതമായി ആ പട്ടു കടയിലെ മുതലാളി എനിക്കു മുന്നിൽ വിവാഹാഭ്യർത്ഥനയുമായി വന്നത് അപ്പോഴാണ്. അനാഥനായ അദ്ദേഹം എന്നെയും അമ്മയെയും നോക്കി കൊള്ളാമെന്നു വാക്ക് തന്നു.
കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾക്കു മനോഹരിയായ ഒരു പെൺകുഞ്ഞു ജനിച്ചു. ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങൾ എനിക്കു സമ്മാനിച്ചതു അവളോടൊത്തുള്ള നിമിഷങ്ങളാണ്.
ഞാൻ അതീവ സന്തുഷ്ടയായിരുന്നു.
അങ്ങനിരിക്കെ ഞാനും അമ്മയും മകളെ കുറച്ചു അകലെ ഉള്ള ഞങ്ങളുടെ കുടുംബ നടയിൽ ഒരു നേർച്ച കഴിക്കാൻ കൊണ്ട് പോയി. വളരെ തിരക്കുള്ള നടയിൽ വെച്ച് ഞാനും മകളും പിന്നാലെ അമ്മയും തൊഴുതു നിന്നു.. തിരക്കിനിടയിൽ എപ്പൊഴോ ഞങ്ങളുടെ കണ്ണ് തെറ്റിയ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ മകൾ ഞങ്ങളുടെ പക്കൽ നിന്നും കാണാതായി. എന്തോ കണ്ടു കൗതുകപ്പെട്ടു അവൾ തിരക്കിനിടയിൽ ഓടി മറഞ്ഞു. പിന്നെ ഞങ്ങൾ ആരും തന്നെ അവളെ കണ്ടിട്ടില്ല..!!!
ഇതറിഞ്ഞ ഭർത്താവു എന്നെയും അമ്മയെയും വെറുത്തു.. അന്വേഷണം മാസങ്ങൾ കഴിഞ്ഞെങ്കിലും അവൾ എവിടെയാണെന്നോ, എന്ത് സംഭവിച്ചെന്നോ എന്നതിന് ഞങ്ങൾക്ക് ഒരു തുമ്പും കിട്ടിയില്ല..
അവളെ ഓർത്തു ഞങ്ങളുടെ സ്വസ്ഥതയും സമാധാനാവും നഷ്ടപ്പെട്ടു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ ഞാൻ വീർപ്പു മുട്ടി മാസങ്ങളോളം മരിച്ചു ജീവിച്ചു.. അമിത വ്യധയിൽ ഭർത്താവു പക്ഷെ അഭയം തേടിയത് മദ്യത്തിലും മയക്കു മരുന്നിലും ആണ്. ഇനി ജീവിക്കാൻ എനിക്ക് എന്ത് കാരണമാണുള്ളത്?
ഒറ്റ നിമിഷം കൊണ്ട് എല്ലാമെല്ലാം നഷ്ടപെട്ട ഹതഭാഗ്യ ..!
നിങ്ങൾ പറയൂ .. ഇനി എന്തർത്ഥമാണ് എന്റെ ജീവിതത്തിനുള്ളതു?
എന്റെ മകളെ ഓർത്തു വീർപ്പു മുട്ടി എങ്ങനെ ഈ ജീവിതം കഴിക്കും?"
ആ അമ്മയുടെ തീരാവ്യധയ്ക്കു മുന്നിൽ ഭൂതം ഉത്തരം മുട്ടി നിന്നു.
പ്രതീക്ഷയുടെ പൂവു അവളുടെ ജീവിതത്തിൽ വിരിയിക്കാനും മാത്രം തന്റെ ഒരു ശക്തിക്കും ആകില്ലെന്ന് ഭൂതം മനസിലാക്കി.
പുലരാൻ ഇനിയും നിമിഷങ്ങൾ ബാക്കി..
ചില പക്ഷികൾ പുലരിയെ തൊട്ടുണർത്താൻ മാനത്തേക്ക് പറന്നു പൊങ്ങി..
അകലെ ചക്രവാളം ... ആകാശവും കടലും കണ്ടു മുട്ടുന്ന ഒരു നേർരേഖ ...
അവിടെ ആകാശത്തേക്കു ചുവപ്പു ചായം വിതറി ... കടലിലേക്ക് സ്വർണ ലായനി ഒലിപ്പിച്ചു ഒൻപതു അശ്വങ്ങളെ തെളിച്ചു മുന്നോട്ടു കുതിക്കുന്ന സ്വർണ്ണ തേരാളി.. ഉദയ സൂര്യൻ !!
ഭൂതം എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ നനവിലേക്കു ... ആ അനന്തതയിലേക്ക് ലക്ഷ്യം വെച്ചു നടന്നു നീങ്ങി..
അവളുടെ പാദങ്ങളെ തിരമാലകൾ ആർത്തിയോടെ നക്കി നനച്ചു പോയി ..
അവളുടെ കാൽപ്പാടുകൾ അവ മായിച്ചു .. അവളെ സ്വന്തമാക്കിയെന്നോണം ഭൂതത്തെ നോക്കി ചിരിച്ചു .. നിമിഷങ്ങൾക്കകം അവൾ തിരമാലകളിൽ ലയിച്ചു മാഞ്ഞു കുമിളകളായി..!
നിമിഷങ്ങൾ കടന്നു പോയി ..
അവൾ പോയി കാണുമോ?
അതോ .. ജീവനും മരണവും തമ്മിലുള്ള മൽപ്പിടിത്തത്തിനിടയിൽ ആ ആത്മാവു വീർപ്പു മുട്ടുന്നുണ്ടാവുമോ?
അകലെ എങ്ങോ ഒരു മുക്കുവൻ തോണിയിൽ പ്രത്യക്ഷപ്പെട്ടു. അയാൾ പെട്ടന്ന് വെള്ളത്തിലേക്കു എടുത്തു ചാടി ..
നിമിഷങ്ങൾ വീണ്ടും കടന്നു പോയി ..
ഭൂതം നോക്കി നിന്നു..!