Sunday, May 14, 2017

ബിന്ദു !

വര:

മാർദവമില്ലാത്ത ഏതോ ശിലയിൽ പേരില്ലാത്ത ആരോ കോറിയിട്ട ഒരു പാഴ്വര. അത് മുന്നോട്ടു നീങ്ങി. ആ നീക്കം പിന്നീട് ഒടുക്കമില്ലാത്ത ഒരു യാത്രയായി. മൂല്യമില്ലാത്ത വര ലക്ഷ്യബോധമില്ലാതെ യാത്ര തുടർന്നു.
കടലാസും, ചുവരും കടന്നു പല പ്രതലങ്ങളിലൂടെയും വര സഞ്ചരിച്ചു. തുടർന്നു വായുവിലും, പിന്നീട് ശൂന്യതയിലും തൻറെ സാന്നിധ്യം അറിയിച്ചു. ഒടുവിൽ മടുപ്പിൻറെ മാറാപ്പ് ഘനമേറി വന്നപ്പോൾ പുതിയ കൂട്ടം തേടിയായി വരയുടെ യാത്ര. അങ്ങനെയാണ് അക്ഷരങ്ങളുടെ ലോകത്തും അവിടുന്നു പിന്നീട് സംഘ്യകളുടെ ലോകത്തേക്കും വര എത്തിപ്പെട്ടത്.       

അക്ഷരങ്ങളുടെ ലോകത്ത് വരയ്ക്കു നല്ല സ്വീകരണമാണു കിട്ടിയത്. പക്ഷെ കൂട്ടത്തിൽ ചേരാൻ അനുവാദമുണ്ടായിരുന്നില്ല. എന്തു സ്ഥാനം വരയ്ക്കു കൊടുക്കും എന്നതാണ് എല്ലാരേയും കുഴക്കിയ ചോദ്യം. അതിനുത്തരം വരയ്ക്കും അറിയില്ലായിരുന്നു. ആംഗലേയ അക്ഷരങ്ങളിൽ നിന്നും വേർപെട്ടു പോകുന്ന  ദശലക്ഷം ബിന്ദുക്കളെ പിൻതുടർന്ന് വര തൻറെ യാത്ര തുടർന്നു. ബിന്ദുക്കൾ സംഘ്യകളുടെ ലോകത്തേക്കാണ് പോകുന്നത് എന്ന് അക്ഷരങ്ങളിൽ പ്രധാനി പറഞ്ഞാണ് വര അറിഞ്ഞതു. 

മുൻവിധിയോടു കൂടിയാണ് സംഖ്യകൾ വരയെ വരവേറ്റതു. കൂട്ടത്തിൽ ചേരാത്തതെന്തും പുറന്തള്ളപ്പെടേണ്ടതാണെന്ന അലിഖിത നിയമം അവിടുള്ളതായി സംഖ്യകളുടെ പെരുമാറ്റത്തിൽ നിന്നും വരക്ക് മനസ്സിലായി. അവരുടെ ലോകത്തു മൂല്യമില്ലാത്തതിനൊന്നും സ്ഥാനമുണ്ടായിരുന്നില്ല.

ബിന്ദു:          

ബിന്ദു യാത്രയാരംഭിച്ചത് ഒരു ലക്ഷ്യത്തോടെയാണ്. തന്നേ ഉൾക്കൊള്ളുന്ന ഈ ലോകത്തിൻറെ അതിരു തേടിയുള്ള യാത്ര. അർത്ഥശൂന്യമായ ജീവിതത്തിനു അർത്ഥo തേടിയുള്ള ഒരു യാത്ര. മറ്റുള്ളവരെ പോലെ ആരെയും പിൻതുടരാനോ കൂട്ടത്തിൽ ചേരാനോ ബിന്ദു ആഗ്രഹിച്ചില്ല. തൻ്റെ യാത്രകൾ തനിച്ചായിരുന്നു. ഏകാന്തതയെ പ്രണയിച്ച ബിന്ദു ഒരുപാടു ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.

പ്രപഞ്ചത്തിൻറെ അതിരു തേടിയ ബിന്ദു സർവ്വവും ഒരു ഭീമൻ ബിന്ദുവിനു ഉള്ളിലാണെന്നു വിശ്വസിചു. ആ ബിന്ദു മറ്റൊരു ബിന്ദുവിനു ഉള്ളിലാകാം. അങ്ങനെ അങ്ങനെ സകല ഭീമൻ ബിന്ദുക്കളും ഒരു ഭീമൻ ബിന്ദുവിന് ഉള്ളിൽ നിലകൊള്ളുന്നു. ആ പെരുംഭീമൻ ബിന്ദുവിന്റെ അതിരിനു പുറത്തു വന്നു പരമാർത്ഥത്തിൽ സായൂജ്യമണയുക . അതായിരുന്നു ബിന്ദുവിൻറെ ജീവിത ലക്ഷ്യം.                                                                             

ഏതോ നേർരേഖയിൽ വരയും ബിന്ദുവും കണ്ടു മുട്ടി. അവർ പരിചയപ്പെടുകയോ മിണ്ടുകയോ ചെയ്തില്ല. തികച്ചും വ്യത്യസ്തരായ രണ്ടു പേർ. സമാനമായി അവർക്കിടയിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല. വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾ.. കാഴ്ചപ്പാടുകൾ ..
എന്നിട്ടും അവർ കണ്ടുമുട്ടി. വിധിയുടെ കൈ പിടിച്ചു അവർ രണ്ടും യാത്രയുടെ അവസാനത്തിലേക്കു  മുന്നോട്ടു നീങ്ങി.  

മറ്റൊരു വരയും ബിന്ദുവും അതിവേഗത്തിൽ അവരെയും കടന്നു പോയി. അവരെപ്പോലെ മറ്റുപലരും ഉണ്ടെന്നു അവർ മനസ്സിലാക്കി.

അനുനിമിഷം അവരുടെ മൗനം വാചാലമായി. കടലു പോലെ വിശാലമായ അവരുടെ പ്രണയം ആ മൗനത്തിനുള്ളിൽ ചിറകുകൾ ഒതുക്കി അക്ഷമയോടെ കാത്തു. മൗനത്തിൻറെ നേർത്ത പ്യൂപ്പ പൊട്ടിച്ചു ആ പ്രണയം ഒരു ചിത്രശലഭമായി അവരുടെ മനസ്സുകളിലേക്കു പറന്നിറങ്ങുമോ ? 

അറിയില്ല .. ചില ചോദ്യങ്ങൾക്കു ഉത്തരമില്ല..
ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനവധി..
                                     

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...