Tuesday, February 26, 2013

ഇടവഴി




ഇടവഴിയില്‍ ഒരു കുഞ്ഞു പോലുമില്ല! 

ട്യൂഷൻ ക്ലാസിനു പുറത്തു അവൻ തനിച്ചാണ്. പൊളിഞ്ഞു കിടക്കുന്ന ഒരു പഴയ പെട്ടിക്കടയുടെ തണലിൽ.       


എന്തൊക്കയോ ആലോചിച്ചു അങ്ങനെ നിൽക്കുകയാണ്.

ക്ലാസ്സില്‍ ഒന്നു രണ്ടു പെൺകുട്ടികൾ ഇരുപ്പുണ്ട്‌. അവരോടൊക്കെ മിണ്ടാൻ അവനു തെല്ലു നാണം.

  എല്ലാം പരദൂഷണം പറഞ്ഞുള്ള ഇരിപ്പായിരിക്കും. അവൻ കരുതി.  ക്ലാസ് തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ബാക്കി. 



വിജനമായ നട പാതയിലൂടെ ഒരു പെണ്‍കുട്ടി അപ്പോള്‍ നടന്നു വരുന്നത് അവൻ കണ്ടു. തൻ്റെ ഒരു സഹപാഠിയാണ് അവൾ. ക്ലാസ്സിലോട്ടുള്ള ഇടവഴി അത്ര ആളനക്കമുള്ളതല്ല. അവൾക്ക് അകമ്പടി സേവിച്ചു കൊണ്ട്  ബൈക്കില്‍ രണ്ടു ചേട്ടന്മാരും കൂട്ടിനു ഉണ്ട്.  


ആരാകും അവർ ? ചേട്ടന്മാരു ആകും അവളുടെ. പെങ്ങളെ സുരക്ഷിതമായി ട്യൂഷൻ ക്ലാസ്സിൽ കൊണ്ട് വിടുന്നതാകും അവർ! 

അവൻ്റെ ചിന്ത.    


അടുത്ത് വന്നപ്പോള്‍ മനസിലായി.
രണ്ടും പൂവാലന്മാർ!
അവര്‍ പെണ്‍കുട്ടിയെ എന്തോ ചോദിച്ചു ശല്യപ്പെടുത്‌കയാണ്. 




വഴി വിജനമായത് അവര്‍ക്ക് സൗകര്യമായി. കടയുടെ തണലിൽ നിൽക്കുന്ന അവനെ പൂവാലന്മാർ കണ്ടില്ല. 

ആ പെൺകുട്ടി അവൻ്റെ സഹപാഠിയാണ്. സുഹൃത്തല്ല!


അവന്‍ ഒന്നുമറിയാത്ത പോലെ ഒതുങ്ങി മാറി നിന്നു. 
രണ്ടും നല്ല തടിയന്മാർ ! 

മീശയൊക്കെയുണ്ട് .. 


ഒരു അടി കിട്ടിയാല്‍  കാറ്റ് ശൂന്നു പോകും.. അത് കട്ടായം.. 




പക്ഷെ എത്രെന്നു വച്ച ഇതൊക്കെ കണ്ടില്ലാന്നു നടിക്കുന്നെ. 


"ചേട്ടന്മാർക്കു  എങ്ങോട്ടുള്ള  വഴിയാ അറിയേണ്ടത്..!!?"

അവന്‍ സധൈര്യം  ചോദിച്ചു : "ഞാന്‍ പറഞ്ഞു തരാം. "



പെണ്‍കുട്ടി ഈ നേരം കൊണ്ട് ഓടി ക്ലാസ്സിലേക്ക് പോയി ...




"അവനായി ..അവൻ്റെ പാടായി" എന്നായിരിക്കും അവള്‍ കരുതിയിട്ടുണ്ടാവുക


താന്‍ ഒറ്റക്കാണ് എന്ന ചിന്ത അവനു തോന്നിയതേയില്ല.  



വായിന്നോക്കികള്‍ രണ്ടും ബൈക്കില്‍ ഇരുന്നു അവനെ നോക്കി എന്തോ പിറുപിറുത്തു.


പുറകില്‍ ഇരുന്നവന്‍  ബൈക്കില്‍ നിന്നും ചാടിയിറങ്ങി.

മുൻപിലിരുന്നവൻ സുഹൃത്തിനോട് പറഞ്ഞു "ഡാ വേണ്ട വിട്ടേക്ക്"



ഇത് കണ്ടു അവൻ്റെ  നെഞ്ചിടിച്ചു ..

"വല്ല കാര്യവും ഉണ്ടായിരുന്നോ ?" അവന്‍ മനസ്സില്‍ പറഞ്ഞു
"മിണ്ടാതിരുന്നാല്‍ മതിയായിരുന്നു ..ഇടി തരാനാവും ആശാന്‍ വരുന്നത് ... 



വരട്ടെ... !!




പേടിച്ചോടുന്ന പ്രശ്നമില്ല..




ഇപ്പോഴാനെങ്ങില്‍  ആരുമില്ലാ .. സംഗതി ആരുമറിയാതെ ഇങ്ങു മേടിക്കാം..  "

"ആ  പെണ്ണു എവിടെ? ഇതാ പറയുന്നത് ഒരുത്തിയേയും വിശ്വസിക്കല്ലെന്നു.. വല്ല കാര്യവുമുണ്ടായിരുന്നോ ?"

തൻ്റെ ബുദ്ധിയില്ലായ്‌മയെ അവൻ്റെ മനഃസാക്ഷി ചോദ്യം ചെയ്‌തു. 



ഉള്ളിലുള്ള ഭയം അവന്‍ പുറത്തു കാട്ടിയതേയില്ല  ... ബൈക്കില്‍ നിന്ന് ഇറങ്ങിയ പൂവാലൻ ഓടി അവൻ്റെ  അടുത്തേക്ക് ചെന്ന് കൈ പിടിച്ചൊരു ഷേക്ക് ഹാൻഡ്  കൊടുത്തു. എന്നിട്ട് അയാള്‍ ചോദിച്ചു 




" എന്താ അനിയൻറെ  പേര് ?"




അവനേതോ ഒരു പേര് പറഞ്ഞു. സ്വന്തം പേര് പറഞ്ഞില്ല.

പിന്നെ അയാള്‍ക്ക് അറിയേണ്ടത് അവൻ്റെ വീട് എവിടെ എന്നായിരുന്നു
തൊട്ടടുത്താണ് എന്ന് അവന്‍ കള്ളം പറഞ്ഞു.



"ഊരും പേരും എല്ലാം ചോദിച്ചിട്ട് ആളെ കൂട്ടി വന്നു തല്ലനായിരിക്കും" അവന്‍ കരുതി




ഇത്രയും പറഞ്ഞിട്ട് അയാള്‍ ഓടി  ബൈക്കില്‍ കേറി പെട്ടെന്നു  സ്ഥലം വിട്ടു.. 

 "ഇവനൊക്കെ ഇത്രക്കെ ഉള്ളോ.?" അവന്‍ കരുതി 
ഒരു കൊച്ചു ഹീറോ ആയ ഭാവം ആയിരുന്നു അപ്പോള്‍ അവനു. പക്ഷെ ഒരുഈച്ച പോലും കണ്ടില്ല അവന്റെ ഹീറോയിസം. 

എന്തായാലും ഇനി മേലില്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്ന് അവന്‍ തീരുമാനിച്ചു. 

ഇടവഴിയില്‍ ഒറ്റയ്ക്ക് നില്‍കാതെ അവന്‍ പെട്ടന്ന് ക്ലാസ്സിലേക്ക് ഓടി. 

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...